കാനഡയിലെ ജനങ്ങള്‍ ശൈത്യകാലാവസ്ഥയ്ക്ക് തയാറാകാന്‍ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷകര്‍. രാജ്യത്തിന്റെ വെസ്‌റ്റേണ്‍, ഈസ്‌റ്റേണ്‍ പ്രവിശ്യകളില്‍ മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. മഞ്ഞുവീഴ്ച, മൂടല്‍മഞ്ഞ്, കൊടുങ്കാറ്റ് എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ നിരവധി പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ശക്തമായ ന്യൂനമര്‍ദം കാരണം തിങ്കള്‍ മുതല്‍ ബുധന്‍ വരെ കിഴക്കന്‍ സസ്‌ക്കാച്ചെവനിലും പടിഞ്ഞാറന്‍ മാനിറ്റോബയിലും ശക്തമായ മഴയ്ക്കും 15-30 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ യാത്രയെ ബാധിക്കുമെന്നും ഗതാഗത തടസ്സങ്ങള്‍ പ്രതീക്ഷിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ആല്‍ബെര്‍ട്ടയിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.