അടുത്ത നാല് വര്‍ഷത്തേക്ക് കരയില്‍ നടക്കുന്നതൊന്നും താല്‍ക്കാലികമായി അറിയാതെ കടലിലൂടെ സഞ്ചരിക്കാനുള്ള അവസരമൊരുക്കുകയാണ് വില്ല വീ റെസിഡന്‍സസ് എന്ന ക്രൂയിസ് കമ്പനി. കമ്പനിയുടെ വില്ല വി ഒഡീസി ക്രൂയിസ് കപ്പലില്‍ ലോകമെമ്പാടുമായി സാഹസിക യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്ര നാല് വര്‍ഷത്തോളം നീണ്ടു നില്‍ക്കുമെന്നും സ്വന്തം മണ്ണില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും താല്‍ക്കാലികമായി സഞ്ചാരികളെ മാറ്റി നിര്‍ത്തുമെന്നും കമ്പനി പറയുന്നു.
'ടൂര്‍ ലാ വി' എന്ന് പേരിട്ടിരിക്കുന്ന യാത്രാ പാക്കേജി പ്രഖ്യാപിച്ചുന്ന വാര്‍ത്താക്കുറിപ്പില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചിട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ പൗരന്മാരെയാണ് ലക്ഷ്യമിടുന്നതെന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നാല് ടൂര്‍ പാക്കേജുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് നാല് വര്‍ഷത്തെ സ്‌കിപ്പ് ഫോര്‍വേഡ് പാക്കേജ് തെരഞ്ഞെടുക്കാം. മൂന്ന് വര്‍ഷത്തെ എവരിവേര്‍ ബട്ട് ഹോം, രണ്ട് വര്‍ഷത്തെ മിഡ്-ടേം സെലക്ഷന്‍, ഒരു വര്‍ഷത്തെ എസ്‌കേപ്പ് ഫ്രം റിയാലിറ്റി തുടങ്ങിയ പാക്കേജുകളും ഉണ്ട്.
ഓരോ മൂന്നര വര്‍ഷം കൂടുമ്പോള്‍ 400 ല്‍ അധികം ഡെസ്റ്റിനേഷനുകളില്‍ എത്തി ലോകം ചുറ്റാനാണ് കപ്പല്‍ ലക്ഷ്യമിടുന്നത്. 600 യാത്രക്കാര്‍ക്ക് കപ്പലില്‍ സൗകര്യമുണ്ടാകും.
യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.prnewswire.com/news-releases/villa-vie-residences-releases-tour-la-vie--the-4-year-world-cruise-302298810.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.