കാനഡ അതിർത്തിയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കൾ കുറ്റക്കാർ എന്ന് കണ്ടെത്തി . ഹർഷ് കുമാർ രാമൻലാൽ പട്ടേൽ , സ്റ്റീവ് ഷാൻഡ് എന്നിവർ വിചാരണ നേരിടണം. സ്റ്റുഡൻ്റ് വിസയിൽ ഇന്ത്യൻ പൗരന്മാരെ കാനഡയിലേക്ക് കൊണ്ടുവന്ന് അവരെ യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയിലൂടെ കടത്തുകയായിരുന്നു ഇവർ ചെയ്ത് വന്നത്. വലിയ ഓപ്പറേഷൻ്റെ ഭാഗമായിരുന്നു ഇവർ ഇത്തരം മനുഷ്യക്കടത്തുകൾ നടത്തിയിരുന്നത്.
മാനിറ്റോബയ്ക്കും മിനസോട്ടയ്ക്കും ഇടയിലുള്ള അതിർത്തിയിലായിരുന്നു ഇന്ത്യയിൽ നിന്നുള്ള നാലംഗ കുടുംബം മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് ശേഷം ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേർ വിചാരണ നേരിടണമെന്ന് ഉത്തരവ് ഉണ്ടായിരിക്കുന്നത്. കാനഡയിലെ കള്ളക്കടത്തുകാരുമായി ചേർന്ന് പ്രവർത്തിച്ചാണ് പട്ടേൽ കുടിയേറ്റക്കാരെ അതിർത്തിക്കടുത്ത് ഇറക്കിവിടുന്നത്. അവിടെ നിന്ന് അവർ അമേരിക്കയിൽ പ്രവേശിക്കുന്നതുവരെ ഷാൻഡ് അവരുടെ കൂടെ അനുഗമിക്കുന്നതാണ് ഇവരുടെ രീതി എന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.