ബാഗേജ് ഫീസ് ഈടാക്കിയതിലെ പിഴവുമായി ബന്ധപ്പെട്ട കേസിൽ വെസ്റ്റ് ജെറ്റ് യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനായി ക്ലെയിമുകൾ സമർപ്പിക്കേണ്ട സമയമായി. Evolink Law Group ആണ് ഇക്കാര്യം അറിയിച്ചത്. ക്ലാസ് ആക്ഷൻ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണിത്. കേസിൽ 12.5 ദശലക്ഷം ഡോളറായിരുന്നു കഴിഞ്ഞ മാസം കോടതി ക്ലെയിമായി വിധിച്ചത്. 2014 നും 2019 നും ഇടയിൽ വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റുകളിൽ ബാഗേജ് ഫീ നൽകിയ യാത്രക്കാർക്കാണ് കോടതി വിധി വഴി ക്ലെയിം ചെയ്യുവാൻ കഴിയുക.
നിരക്ക് ഈടാക്കാൻ പാടില്ലാത്ത ചില കാലയളവുകളിൽ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിൽ ചെക്ക് ചെയ്ത ബാഗിന് ഫീസ് അടച്ച ആർക്കും ക്ലെയിം സമർപ്പിക്കാൻ അവകാശമുണ്ടെന്നാണ് Evolink Law Group ൻ്റെ പ്രസ്താവനയിൽ പറയുന്നത്. 2025 ഫെബ്രുവരി 10 വരെയാണ് ഇത്തരത്തിൽ ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധി . വെസ്റ്റ്‌ജെറ്റ് ട്രാവൽ പണമായല്ല പകരം ക്രെഡിറ്റുകളായാകും സെറ്റിൽമെൻ്റ് വിതരണം ചെയ്യുക എന്ന് ബിസി ആസ്ഥാനമായുള്ള നിയമ സ്ഥാപനം പറയുന്നു.