സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

By: 600021 On: Nov 17, 2024, 3:36 PM

ഇന്ത്യയിൽ നിന്ന്  സമ്പന്നരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റിൽ (ഒഇസിഡി) ഉള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണമാണ് ഓരോ വർഷവും വർദ്ധിക്കുന്നത്.  യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഒഇസിഡി.  

സമീപ ഭാവിയിൽ കൂടുതൽ ഇന്ത്യക്കാർ ഒഇസിഡിയിൽ ഉൾപ്പെട്ട ഈ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം നടത്താൻ ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാരും, അന്തർദേശീയ വിദ്യാർത്ഥികളമെല്ലാം ഒഇസിഡി രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത് 2022 ൽ ആണ്. അക്കൊല്ലം 5.6 ലക്ഷം ഇന്ത്യക്കാരാണ് ഒഇസിഡി രാജ്യങ്ങളിലേക്ക് കുടിയേറിയത്. 2021നേക്കാൾ 35 ശതമാനം വർദ്ധനയാണ് 2022ൽ ഉണ്ടായത്. ആ വർഷം ഈ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പ്രധാന ഉറവിടം ഇന്ത്യയായിരുന്നു.  3.2 ലക്ഷവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള പുതിയ കുടിയേറ്റക്കാരിൽ 6.4 ശതമാനം ഇന്ത്യയിൽ നിന്നുള്ളവരാണ്.