വാൻകൂവറിൽ നഴ്സിംഗ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടു

By: 600021 On: Nov 17, 2024, 3:31 PM

 

വാൻകൂവർ ജനറൽ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടു. ഗുരുതര പരുക്കുകളോടെ വിദ്യാർത്ഥി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. മെൻ്റൽ ഹെൽത്ത് ആക്ട് അനുസരിച്ചാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. 

അതേ സമയം വിദ്യാർത്ഥിക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബിസി നഴ്സസ് യൂണിയൻ രംഗത്തു വന്നു. തൊഴിൽ ഇടങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ വേണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണികൾ ഉണ്ടാകുന്നത്  രോഗികളുടെ പരിചരണത്തെ അടക്കം ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.അപകട നില തരണം ചെയ്ത് വിദ്യാർത്ഥി ജീവിതത്തിലേക്ക് തിരിച്ചു വന്നാലും അവർക്കുണ്ടാകുന്ന മാനസിക ആഘാതം വളരെ വലുതാണെന്നും യൂണിയൻ ആശങ്ക പ്രകടിപ്പിച്ചു.