വിലക്കുറവിൻ്റെ അമസോൺ ഹോൾ

By: 600110 On: Nov 17, 2024, 2:41 PM

വിലക്കുറവുള്ള ഉൽപ്പന്നങ്ങൾക്കായി  അമസോൺ ഹാൾ എന്ന പുതിയ പ്ലാറ്റ്ഫോം തുടങ്ങി അമസോൺ.  പ്രധാനമായും വില കുറഞ്ഞ ഉൽപ്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് പുതിയ സേവനം. 20 ഡോളറിൽ  താഴെ വിലയുള്ള ബ്രാൻഡഡ് അല്ലാത്ത ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയാണ് വിലക്കുറവിൽ നൽകുക. 25 ഡോളറിൽ  അധികം വരുന്ന ഓർഡറുകൾക്ക് സൗജന്യ ഷിപ്പിംഗ് ലഭിക്കും. ചൈനയിലെ ഗോഡൗണിൽ നിന്ന് ഉൽപ്പന്നങ്ങൾ അയയ്ക്കുകയും 1-2 ആഴ്ചയ്ക്കുള്ളിൽ ഡെലിവറി ഉറപ്പാക്കുകയും ചെയ്യും. കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട ഷീൻ, ടീമു പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാനുള്ള ലക്ഷ്യത്തോടെയാണ്  ആമസോണിൻ്റെ പുതിയ സംരംഭം

അമസോൺ തങ്ങളുടെ ഫ്രീവി സ്ട്രീമിംഗ് സേവനം അവസാനിപ്പിച്ച് പ്രൈം വീഡിയോയ്ക്ക് കീഴിൽ കൊണ്ടുവരും. പ്രൈം വീഡിയോയിൽ ഇപ്പോൾ പരസ്യങ്ങൾ ഉണ്ടാകും. എന്നാൽ ഉപഭോക്താക്കൾ അധിക തുക അടച്ചാൽ, അത് ഒഴിവാക്കാൻ കഴിയും. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളുടെ ചെലവ് വർധിപ്പിക്കുന്ന രീതിയിൽ അമേരിക്കൻ നയങ്ങളിൽ മാറ്റങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അമസോണിൻ്റെ ഈ നീക്കങ്ങൾ.