തിരക്കേറിയ അവധിക്കാലമാണ് വരാന്‍ പോകുന്നത്. അതിനാല്‍ കാനഡയിലുടനീളം 9,000 ത്തിലധികം ഫുള്‍-ടൈം, സീസണല്‍, പാര്‍ട്ട്-ടൈം ജീവനക്കാരെ നിയമിക്കുകയാണ് ആമസോണ്‍. ജോലി തേടുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമായിരിക്കും. ഒക്ടോബറില്‍ സ്‌റ്റോവിംഗ്, പിക്കിംഗ്, പാക്കിംഗ്, സോര്‍ട്ടിംഗ്, ഷിപ്പിംഗ് കസ്റ്റമര്‍ ഓര്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളിലുള്ള തസ്തികകളിലേക്ക് നിയമനം നടത്തിയതായി ആമസോണ്‍ അറിയിച്ചു. സീസണല്‍ റോള്‍ കമ്പനിയിലെ ഭാവി തൊഴില്‍ അവസരങ്ങളുടെ തുടക്കമാകുമെന്ന് ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആമസോണ്‍ കാനഡയിലെ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് മിഡില്‍, ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ് ജീവനക്കാര്‍ക്കായി 100 മില്യണ്‍ ഡോളറിലധികം ശമ്പള വര്‍ധനവിനായി നിക്ഷേപിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, ആമസോണിന്റെ ശരാശരി മണിക്കൂര്‍ അടിസ്ഥാന വേതനം ഏകദേശം 20.80 ഡോളറായിരുന്നു. ഇപ്പോള്‍ അത് 22.25 ഡോളറായി ഉയര്‍ത്തി.
മികച്ച വേതനത്തിന് പുറമെ, യോഗ്യരായ സ്ഥിര ജീവനക്കാര്‍ക്ക് മെഡിക്കല്‍, വിഷന്‍, ഡെന്റല്‍ കവറേജ്, RRSP പ്ലാന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. 24 മാസ ആനിവേഴ്‌സറി വരെ ഓരോ ആറ് മാസത്തിലും ആസൂത്രിതമായ ശമ്പള വര്‍ധന പ്രതീക്ഷിക്കാം. തുടര്‍ന്ന് 36 മാസങ്ങള്‍ക്ക് ശേഷം മറ്റൊരു വര്‍ധനയും ലഭിക്കും.