കാനഡയിലേക്ക് ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറി വേരുകള്‍ ഉറപ്പിച്ച നിരവധി ഇന്ത്യക്കാരുണ്ട്. ഇന്ന് അവരില്‍ പലരും അതിസമ്പന്നരുമാണ്. കാനഡയിലെ സമ്പന്നരായ കുറച്ച് ഇന്ത്യക്കാരെ പരിചയപ്പെടാം.
ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരില്‍ ഒരാളാണ് 75 കാരനായ ബില്‍ മല്‍ഹോത്ര. ഫോബ്‌സ് മാഗസിന്‍ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ റിയല്‍ ടൈം നെറ്റ് വര്‍ത്ത് 2.1 ബില്യണ്‍ ഡോളറാണ്( ഏകദേശം 176,467,101,300 രൂപ). ഒക്ടോബര്‍ 16 ന് ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 1620 ആം സ്ഥാനത്താണ് അദ്ദേഹം. ക്ലാരിഡ്ജ് ഹോംസിന്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. കോണ്ടോ കിംഗ് എന്നാണ് അദ്ദേഹത്തെ കാനഡയില്‍ വിശേഷിപ്പിക്കുന്നത്.
മല്‍ഹോത്രയ്ക്ക് ശേഷം ധനികരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരനാണ് 74 കാരനായ വി. പ്രേം വാട്‌സ. വാട്‌സയുടെ ആസ്തി ഏകദേശം രണ്ട് ബില്യണ്‍ ഡോളറാണ്. റാങ്കിംഗില്‍ അദ്ദേഹം 1702 ആം സ്ഥാനത്താണ്. 1985 ല്‍ ടൊറന്റോ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിന്റെ സ്ഥാപകനായ അദ്ദേഹം ചെയര്‍മാനും സിഇഒയുമായി തുടരുന്നു.