രാജ്യത്തെ മുഴുവൻ സ്ത്രീകളും 30 വയസ്സ് തികയുമ്പോൾ ഗർഭപാത്രം നീക്കം ചെയ്യണമെന്ന ജപ്പാൻ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. ജപ്പാനിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോക്കി ഹയാകുട്ടയാണ് ഒരു യുട്യൂബ് വീഡിയോയിൽ വിചിത്രമായ ഈ അഭിപ്രായ പ്രകടനം നടത്തിയത്.
ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗം എന്ന നിലയിലാണ് ഇത്തരത്തിൽ ഒരു വിചിത്രമായ വാദം കൺസർവേറ്റീവ് പാർട്ടി നേതാവ് നടത്തിയത്. 18 വയസ്സായി പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പരിമിതപ്പെടുത്തണമെന്നും 18 വയസ്സിനു ശേഷം വിവാഹത്തിലും കുട്ടികളെ ജനിപ്പിക്കുന്നതിലും ആയിരിക്കണം അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നുമായിരുന്നു മറ്റൊരു വാദം.