പി പി ചെറിയാൻ ഡാളസ്
ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ ജനറൽ ബോഡി യോഗം 2024 ഡിസംബർ 8-ന് ഉച്ചകഴിഞ്ഞ് 3.30-ന് പ്രസിഡൻ്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്നു.
മുൻ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്ഡേറ്റ് ഒ പുതുക്കിയ ഫോം അല്ലെങ്കിൽ പുതുക്കിയ ലിസ്റ്റ്,ബൈലോ ഭേദഗതി ഒ ബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, ബിൽഡിംഗ് സെക്യൂരിറ്റി ഒ അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം,പ്രൊജക്റ്റ് അപ്ഡേറ്റുകൾ ,അർദ്ധ വാർഷിക അക്കൗണ്ട്, 2025-2026 ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമൺ ജേക്കബിന്റെ അറിയിപ്പിൽ പറയുന്നു