മാർത്തോമ ,സി എസ് ഐ, സി എൻ ഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനം നവംബർ 10 നു

By: 600084 On: Nov 9, 2024, 5:05 AM

 
          പി പി ചെറിയാൻ ഡാളസ് 
 
ന്യൂയോർക് :മാർത്തോമ സി എസ് ഐ സി എൻ എൽ സഭകൾ ചേർന്ന് എല്ലാ വർഷവും നവംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാർത്ഥന ദിനമായി ആചരിച്ചുവരുന്നു.
 
ഈ വർഷം ഈ ഐഖ്യാആഘോഷം  നവംബർ പത്താം തീയതി ഞായറാഴ്ചയാണ് സഭകളുടെ ഐക്യം  ദൈവരാജ്യ സാക്ഷ്യത്തിനായി എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സഭകൾ ഒന്നാകുക എന്നതിലുപരി വ്യത്യസ്തതകൾ  അംഗീകരിച്ച ദൈവരാജ്യ സാക്ഷ്യം നിർവഹിക്കുക എന്നതാണ് ഐക്യം എന്നതിലൂടെ ലക്ഷ്യമാക്കുന്നത് .വ്യത്യസ്തതയും  വൈവിധ്യവും ദൈവീക ദാനവും ആണ് എന്ന് അംഗീകരിച്ചുകൊണ്ട് നാം ഒരുമയോടെ പ്രവർത്തിക്കനാമെന്നു ഇതുസംബന്ധിച്ചു പുറത്തിറക്കിയ സർക്കുലറിൽ  മാർത്തോമ മെത്രാപോലിത്ത ഉദ്ബോധിപ്പിച്ചു
 
മാർത്തോമ സി എസ് ഐ സി എൻ എസ് ചേർന്നുള്ള സഭൈക്യ പ്രസ്ഥാനമായ കമ്മ്യൂണിറ്റി ചർച്ചസ് ഇൻ ഇന്ത്യ യുടെ പ്രവർത്തനം സുഗമമായി  മുന്നോട്ട് പോകുന്നു. വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിൻറെ  ആത്മാവിൽ സമൂഹത്തിൽ സാക്ഷ്യം നിർവഹിക്കുവാൻ വിളിക്കപ്പെട്ടിരുന്ന എന്ന് മനസ്സിലാക്കി സഭയിലും സമൂഹത്തിലും ഐക്യം പ്രകടവും സജീവവുമാക്കണം  സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും   ക്രിസ്തുവിലുള്ള ഐക്യം സാക്ഷ്യപ്പെടുത്തുന്നതിനും  ദൗത്യ നിർവഹണത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും സഹായകരമായ പരിപാടികൾ ആവിഷ്കരിക്കണം.എല്ലാ ഇടവകകളിലും സഭ ഐക്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വചനശുശ്രൂഷ നടത്തുകയും സഭകൾ;ഒരുമിച്ചുള്ള വിശുദ്ധകുർബാന, പട്ടക്കാരുടെ പുൽപ്പറ്റ എക്സ്ചേഞ്ച് ,ഐക്യ പ്രാർത്ഥന യോഗങ്ങൾ തുടങ്ങിയവർ ക്രമീകരിക്കുന്നതിന്  അവസരമൊരുക്കണമെന്നു, കമ്മ്യൂണിറ്റി ഓഫ് ചർച്ചസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഫലപ്രദവും ചലനാത്മകമാക്കി സമകാലിക വെല്ലുവിളികളോട്  ക്രിയാത്മകമായി പ്രതികരിക്കുന്നതിനും ഇടയാകട്ടെ യെന്നും മാർത്തോമാ മെത്രാപോലീത്ത ആശംസിച്ചു.

നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി  ഡാളസ് സി ആസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രാജീവ് സുകു നവംബർ 10 നു രാവിലെ 10:15 നു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ഠികുമെന്നു റവ ഷൈജു സി ജോയ് അറിയിച്ചു