ഗാസയിൽ ​നി​ന്ന്​ 210 രോ​ഗി​ക​ളെ കൂ​ടി യുഎഇ​യി​ലെ​ത്തി​ച്ചു

By: 600007 On: Nov 8, 2024, 1:49 PM

 

അബുദാബി: ഗാസയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 86 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുമായി കൈകോര്‍ത്താണ് ഇവരെ യുഎഇയിലെത്തിച്ചത്. 

റാമണ്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ രോഗികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. ഗാസയില്‍ നിന്നെത്തുന്ന 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം എത്തിയത്. യുദ്ധത്തില്‍ പരിക്കേറ്റ ആയിരത്തിലേറെ കുട്ടികളും 1000 അര്‍ബുദ ബാധിതരും യുഎഇയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഗാസയില്‍ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും അ​ർ​ബു​ദ ബാ​ധി​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളേ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യുഎ.ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ​പ്ര​ഖ്യാ​പി​ച്ച സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. രോ​ഗി​ക​ളും കു​ടും​ബ​ങ്ങ​ളും അ​ട​ക്കം ഇ​തു​വ​രെ 2127 പേ​രെ​യാ​ണ്​ യുഎഇ​യി​ലെ​ത്തി​ച്ച​ത്.