ബീസി തുറമുഖ സമരം നാലാം ദിവസത്തിലേക്ക്; കരാറില്‍ അന്തിമ തീരുമാനമായില്ല

By: 600002 On: Nov 8, 2024, 9:58 AM

 

കരാറില്‍ അന്തിമ തീരുമാനമാകാതെ ബ്രിട്ടീഷ് കൊളംബിയ തുറമുഖ സമരം നാലാം ദിവസത്തിലേക്ക് കടന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന സമരത്തിന് കാരണമായ തര്‍ക്കം പരിഹരിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെയില്ല. പണിമുടക്ക് ആരംഭിച്ച ശേഷം ഇതുവരെ തര്‍ക്ക പരിഹാരത്തിന് യൂണിയനില്‍ നിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മധ്യസ്ഥരില്‍ നിന്നോ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മാരിടൈം എംപ്ലോയേഴ്‌സ് അസോസിയേഷന്‍(BCMEA) പറയുന്നതായി മാധ്യമങ്ങള്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ ലോംഗ്‌ഷോര്‍ ആന്‍ഡ് വെയര്‍ഹൗസ് യൂണിയന്‍(ILWU)  ലോക്കല്‍ 514 ലെ 700 ല്‍ അധികം ജീവനക്കാര്‍ തിങ്കളാഴ്ച മുതലാണ് പണിമുടക്ക് ആരംഭിച്ചത്. 

പണിമുടക്ക് തുടര്‍ന്നുപോകും തോറും പ്രതിദിനം ഏകദേശം 800 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് തടസ്സപ്പെടുന്നതെന്ന് ഗ്രേറ്റര്‍ വാന്‍കുവര്‍ ബോര്‍ഡ് ഓഫ്  ട്രേഡ്‌ പറയുന്നു. പണിമുടക്കിന്റെ പ്രത്യാഘാതങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ടുണ്ടെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.