ട്രംപിന്റെ വിജയത്തിന് പിന്നാലെ ‘മൂവ് ടു കാനഡ’ ഗൂഗിൾ സെർച്ചുകൾ വൻ തോതിൽ ഉയർന്നു

By: 600007 On: Nov 7, 2024, 11:25 AM

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയിൽ നിന്ന് കൂടുതൽ ആളുകൾ കാനഡയിലേക്ക്  കുടിയേറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് . ഇതിൻ്റെ ഭാഗമായി കൂടുതൽ പേരും ഗൂഗിളിൽ തിരഞ്ഞത് മൂവ് റ്റു കാനഡ എന്നാണെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിൾ ട്രെൻഡ്‌സ് അനുസരിച്ച്, മൂവ് ടു കാനഡ എന്ന് കൂടുതലായും ആളകൾ സെർച്ച് ചെയ്തത്  ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ്. ട്രംപ് വിജയം ഉറപ്പിച്ച സമയമായിരുന്നു അത്.  മറ്റ് രാജ്യങ്ങളിലേക്ക് എങ്ങനെ കുടിയേറാം , അമേരിക്കയ്ക്ക്  അടുത്തുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്,  കാനഡയിൽ അമേരിക്കക്കാർക്കുള്ള തൊഴിൽ അവസരങ്ങൾ എന്തൊക്കെ, തുടങ്ങിയ കാര്യങ്ങളാണ് ആളുകൾ കൂടുതലായി ഗൂഗിളിൽ സെർച്ച് ചെയ്തത്. കമലാ ഹാരിസിനെ പിന്തുണച്ച  വെർമോണ്ട്, മെയ്ൻ, ന്യൂ ഹാംഷെയർ, മിനസോട്ട, ഒറിഗോൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്  രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട്  സെർച്ച് ചെയ്തതെന്നാണ് ഗൂഗിളിൻ്റെ കണക്കുകൾ . അമേരിക്കയിലെ ഭൂരിഭാഗം പേരും ട്രംപിനെ പിന്തുണച്ച് വിജയിപ്പിച്ചപ്പോൾ അദ്ദേഹത്തെ എതിർക്കുന്നവരാണ് രാജ്യം വിടാൻ ആഗ്രഹിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്