ഫ്രാന്‍സ് സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമാക്കാന്‍ സഞ്ചാരികള്‍ക്ക് സുവര്‍ണാവസരം. കാല്‍ഗറിയില്‍ നിന്ന് പാരീസിലേക്ക് റൗണ്ട്ട്രിപ്പ് ഫ്‌ളൈറ്റ് വെറും 497 ഡോളറിന് വാഗ്ദാനം ചെയ്ത് വെസ്റ്റ്‌ജെറ്റ്. കാല്‍ഗറിയില്‍ നിന്നും നേരിട്ട് പാരിസീലേക്കും തിരിച്ചും വെറും 497 ഡോളറാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി പാരീസിലേക്കുള്ള യാത്രയ്ക്ക് 187 ഡോളര്‍ കൂടുതലാണ് യാത്രാ നിരക്ക്.
മറ്റ് ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച ഓപ്ഷനാണെന്ന് എയര്‍ലൈന്‍ പറയുന്നു. അമേരിക്കന്‍, ഐബീരിയ എന്നിവയുള്‍പ്പെടെയുള്ള എയര്‍ലൈനുകളും ഒന്നിലധികം സ്റ്റോപ്പുകളുമുള്ള മറ്റ് കമ്പനികളും ഫ്‌ളൈറ്റുകള്‍ക്ക് 1,150 ഡോളറിലധികമാണ് നിരക്ക് ഈടാക്കുന്നത്. വെസ്റ്റ് ജെറ്റും ബ്രിട്ടീഷ് എയര്‍വെയേ്‌സും 645 ഡോളറാണ് ഈടാക്കുന്നത്. എന്നാല്‍ വെസ്റ്റ്‌ജെറ്റിന്റെ ഈ നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുമെന്നും കുറഞ്ഞ നിരക്കേ ഈടാക്കുന്നുള്ളൂവെന്നും കമ്പനി വ്യക്തമാക്കുന്നു. നവംബര്‍ 28 നാണ് ഫ്‌ളൈറ്റ് കാല്‍ഗറിയില്‍ നിന്നും യാത്ര തിരിക്കുന്നത്. ഡിസംബര്‍ 12 ന് തിരിച്ച് കാല്‍ഗറിയിലേക്ക് തിരിക്കും.
ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ റൗണ്ട്ട്രിപ്പ് ഫ്‌ളൈറ്റ് ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ ഫ്‌ളൈറ്റ് സന്ദര്‍ശിക്കുക.