കൺട്രി ഹാർവെസ്റ്റ്, ഡി ഇറ്റാലിയാനോ, ഡെലി വേൾഡ്, ജയൻ്റ് വാല്യൂ, ഗ്രേറ്റ് വാല്യൂ, നോ നെയിം, പ്രസിഡൻസ് ചോയ്‌സ്, വണ്ടർ എന്നീ ബ്രാൻഡുകളുടെ 37 തരം ബ്രെഡ്ഡുകളും ബണ്ണുകളും തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി .
ഒൻ്റാരിയോ, ക്യൂബെക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ വിതരണം ചെയ്‌ത ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിച്ചത്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് സി എഫ് ഐ എ മുന്നറിയിപ്പ് നൽകി.