നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ആര്‍ട്ടിക് റഡാര്‍ സിസ്റ്റം അവതരിപ്പിച്ച് കാനഡ; മിസൈലുകളെ ട്രാക്ക് ചെയ്യുമെന്ന് മിലിറ്ററി  

By: 600002 On: Nov 6, 2024, 9:01 AM

 


ആര്‍ട്ടിക്കിനായി ആറ് ബില്യണ്‍ ഡോളറിന്റെ പുതിയ റഡാര്‍ സിസ്റ്റം അവതരിപ്പിക്കുന്നതായി കനേഡിയന്‍ സര്‍ക്കാര്‍. വടക്കേ അമേരിക്കയുടെ പ്രതിരോധത്തിനായി കാനഡയുടെ പങ്ക് ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സിസ്റ്റം അവതരിപ്പിക്കുന്നതെന്ന് കനേഡിയന്‍ സൈന്യം വ്യക്തമാക്കി. പുതിയ റഡാര്‍ സിസ്റ്റം മിസൈലുകള്‍ ട്രാക്ക് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്റഗണിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തിലേക്കുള്ള പദ്ധതിയുടെ ഭാഗമായി മിസൈല്‍ റഡാര്‍ വാണിംഗ് സിസ്റ്റം കിഴക്കന്‍ തീരത്ത് സ്ഥാപിക്കുന്നത് കനേഡിയന്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം നോര്‍ത്ത് അമേരിക്കന്‍ പ്രതിരോധ സംവിധാനത്തിലേക്ക് പുതിയ സിസ്റ്റം അവതരിപ്പിക്കുന്നതായി കാനഡ ഡിഫന്‍സ് ഇന്‍ഡസ്ട്രി റെപ്രസന്ററ്റീവുകള്‍ സൂചിപ്പിച്ചിരുന്നു. 

മിസൈല്‍ ട്രാക്കിംഗ് സിസ്റ്റവും മറ്റ് ഡാറ്റയും നോര്‍ത്ത് അമേരിക്കന്‍ എയ്‌റോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡിന്(NORAD)  നല്‍കുന്നതായി പ്രഖ്യാപിച്ചു. ക്രൂയിസ് മിസൈലുകളെക്കുറിച്ച് NORAD  എപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ ലിബറല്‍ സര്‍ക്കാരിന്റെ NORAD  മോഡേനൈസേഷന്‍ പ്ലാനിന്റെ ഭാഗമായി 2022 ജൂണിലാണ് മറ്റ് സംരംഭങ്ങള്‍ക്കൊപ്പം റഡാര്‍ സിസ്റ്റം പ്രഖ്യാപിച്ചത്.