ഒരു മില്യനിൽ താഴെയുള്ള വീടുകൾക്ക് വില്പനനികുതി വേണ്ട, പ്രവിശ്യാ സർക്കാരുകളോട് പിയറി പൊയ്‌ലിയാവ്‌

By: 600007 On: Nov 5, 2024, 11:15 AM

 

ഒരു മില്യൺ ഡോളറിന്  താഴെയുള്ള പുതിയ വീടുകളുടെ വിൽപ്പന നികുതി ഒഴിവാക്കണമെന്ന്  കൺസർവേറ്റീവ് നേതാവ്  പിയറി പൊയ്‌ലിയാവ്‌ . ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിവിധ  പ്രവിശ്യകളിലെ പ്രീമിയർമാർക്ക് കത്തയച്ചു. താൻ പ്രധാനമന്ത്രിയായാൽ, ഒരു മില്യൺ ഡോളറിന്  താഴെ വിലവരുന്ന പുതിയ വീടുകളുടെ ഫെഡറൽ സെയിൽസ് ടാക്‌സ് എടുത്തുകളയുമെന്ന് പൊലിവർ നേരത്തേ  വാഗ്ദാനം ചെയ്തിരുന്നു.

പുതിയ നിർദ്ദേശം നടപ്പിലായാൽ 800,000 ഡോളർ വരെയുള്ള വീടിൻ്റെ വില 40,000 ഡോളർ കുറയുമെന്നാണ് കൺസർവേറ്റീവ് പാർട്ടി അവകാശപ്പെടുന്നത്. കൂടാതെ  പ്രതിവർഷം 30,000ളം വീടുകളുടെ നിർമ്മാണം ത്വരിതപ്പെടുത്താനാകുമെന്നും പാർട്ടി വ്യക്തമാക്കി. എല്ലാ പ്രവിശ്യകളിലും വ്യത്യസ്‌ത സാഹചര്യമാണുള്ളതെങ്കിലും നികുതിയിളവ് പൊരുത്തപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്ക് പതിനായിരക്കണക്കിന് ഡോളർ ലാഭിക്കാൻ കഴിയുമെന്ന് പിയറി പൊളിവർ പ്രീമിയർമാർക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. വീടുകളുടെ വിലയിലും വാടകയിലും ഉണ്ടായ ക്രമാതീതമായ വർധനയ്ക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ കൺസർവേറ്റീവ് പാർട്ടി നേരത്തെ കടുത്ത വിമർശനങ്ങളും ഉയർത്തിയിരുന്നു.