മുസ്ലിം വിഭാഗങ്ങൾക്കായി ഹലാൽ മോർട്ട്ഗേജ് വായ്പകൾ അനുവദിക്കുന്ന നിയമ നിർമ്മാണം നടത്തി ആൽബർട്ട സർക്കാർ . ഹലാൽ ഹോം ഫിനാൻസിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ പ്രവിശ്യാ നിയന്ത്രിത ബാങ്കുകളെ പ്രാപ്തരാക്കുന്നതാണ് നിയമനിർമ്മാണം.
പലിശ അടയ്ക്കുന്നതും സ്വീകരിക്കുന്നതും ഇസ്ലാം വിശ്വാസപ്രകാരം നിരോധിച്ചിരിക്കുന്നതിനാൽ കാനഡയിലെ പല മുസ്ലീങ്ങൾക്കും പരമ്പരാഗത പലിശ അടിസ്ഥാനമാക്കിയുള്ള വായ്പകൾ പ്രാപ്യമായിരുന്നില്ല. നിയമ നിർമ്മാണത്തിലൂടെ ഹലാൽ മോർട്ട്ഗേജുകൾ നൽകാൻ ക്രെഡിറ്റ് യൂണിയനുകൾക്കും എടിബി ഫിനാൻഷ്യലിനും സാധിക്കുമെന്ന് ആൽബർട്ട ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. പുതിയ മാറ്റം ഉൾക്കൊണ്ട് ബാങ്കുകൾക്ക് അവരുടേതായ വായ്പകൾ അനുവദിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഏതാനും സ്വകാര്യ വായ്പാ സ്ഥാപനങ്ങൾ മാത്രമാണ് പലിശ ഉൾപ്പെടാത്ത ഇതര ധനസഹായ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. വലിയ ബാങ്കുകളിൽ പലിശ രഹിത വായ്പകൾ ലഭ്യമല്ല