ദീപാവലി ദിനത്തില്‍ നടത്തിയ വെടിക്കെട്ടുകളുമായി ബന്ധപ്പെട്ട് 150 ഓളം കംപ്ലയ്ന്റ് കോളുകള്‍ ലഭിച്ചതായി കാല്‍ഗറി പോലീസ്. സുരക്ഷയെയും ശബ്ദമലിനീകരണത്തെയും കുറിച്ച് ആശങ്കയുള്ളയാളുകളാണ് കൂടുതലായും പരാതികള്‍ നല്‍കിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കാല്‍ഗറി സിറ്റിയില്‍ പൈറോടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ജനങ്ങളെ പോലീസ് ഓര്‍മ്മപ്പെടുത്തി. പരാതികളില്‍ ഇതുവരെ ആര്‍ക്കും പിഴ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ദീപാവലി, ബന്ദി ചോര്‍ ദിവസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് പരാതികളില്‍ മിക്കതും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ കമ്മ്യൂണിറ്റികളുടെ സുരക്ഷയാണ് പ്രധാനമെന്ന് പോലീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തുമ്പോള്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പോലീസ് പറഞ്ഞു. അതേസമയം, കാല്‍ഗറിയിലെ പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച ബൈലോയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് തങ്ങളുമായി സംസാരിച്ചവര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.