ഗവേഷകര്‍ പോലും അമ്പരന്നു, മായൻ ന​ഗരം മറഞ്ഞിരുന്നത് നിബിഡവനത്തിനുള്ളിൽ, പിരമിഡുകളടക്കം വൻനിർമ്മിതികൾ

By: 600007 On: Nov 4, 2024, 5:54 AM

മെക്‌സിക്കോയിലെ തെക്കൻ കാംപിച്ചെയിലെ നിബിഡ വനങ്ങൾക്കുള്ളിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ ഒരു അത്ഭുതം കണ്ടെത്തി. അതിവിശാലമായ, ഒരു മായൻ നഗരമായിരുന്നു അത്. ലോകത്തിന്റെ കണ്ണിൽ പെടാതെ നിബിഡവനങ്ങൾക്കുള്ളിൽ ഒളിച്ചിരുന്ന ഈ മായൻ ന​ഗരം കണ്ടെത്തിയത് ആകസ്മികമായിട്ടാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

‘വലേരിയാന’ എന്നാണ് ന​ഗരത്തിന് പേര് നൽകിയിരിക്കുന്നത്. നിറയെ ടെംപിൾ പിരമിഡുകളും മറ്റും കൊണ്ട് സമ്പന്നമായ ഈ ന​ഗരം ​ഗവേഷകർക്ക് വലിയ അമ്പരപ്പും ആവേശവുമാണ് സമ്മാനിച്ചത്.

ലിഡാർ എന്ന നൂതനസാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഈ ന​ഗരം കണ്ടെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ആരും അറിയാതെ മറഞ്ഞിരിക്കുന്ന ന​ഗരമാണ് ആകസ്മികമായി കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ മായൻ സാംസ്കാരിക കേന്ദ്രമാണ് ഇതെന്നും ​ഗവേഷകർ പറയുന്നു. ‘കാലാക്മുൾ നഗര’മായിരുന്നു കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമുള്ളത്.