എലീനർ റൂസ്‌വെൽറ്റ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബികെ സിസ്റ്റർ രഞ്ജന്

By: 600084 On: Nov 4, 2024, 5:32 AM

ഡാലസ്: യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് യു എസ് എ (യുഎൻഎ-യുഎസ്എ) ഡാളസിൻ്റെ എലീനർ റൂസ്‌വെൽറ്റ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബി കെ സിസ്റ്റർ രഞ്ജന് നൽകി ആദരിച്ചു . ഈ അംഗീകാരം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതിന് സിസ്റ്റർ രഞ്ജൻ്റെ മികച്ച സംഭാവനകളെ ആദരിച്ചാണ്

2024 ഒക്‌ടോബർ 26-നാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. സിസ്റ്റർ രഞ്ജൻ്റെ സമർപ്പണം പലർക്കും പ്രചോദനം നൽകിയിട്ടുണ്ട്, ഈ അംഗീകാരം ബ്രഹ്മാകുമാരികൾ ചെയ്യുന്ന ഫലപ്രദമായ പ്രവർത്തനങ്ങളുടെ തെളിവാണ്. സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താൻ സിസ്റ്റർ രഞ്ജൻ യുഎന്നിൻ്റെ സഹകരണവും പിന്തുണയും തുടരും.