ടൊറന്റോയിലെ വാഹന മോഷണം: 59 പ്രതികള്‍ അറസ്റ്റില്‍; മോഷ്ടിച്ച 300 ഓളം വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു 

By: 600002 On: Nov 2, 2024, 9:20 AM

 

വാഹനമോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 59 പ്രതികളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ്. ഇവര്‍ക്കെതിരെ 300 ഓളം കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 'പ്രോജക്ട് തോറോബ്രെഡ്' എന്ന് പേരില്‍ നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ 300 ഓളം വാഹനങ്ങള്‍ കണ്ടെടുത്തതായും പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈയില്‍ അന്വേഷണം ആരംഭിച്ചതായും ഏകദേശം 14 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 363 വാഹനങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറയുന്നു.

നിയമാനുസൃത ലൈസന്‍സ് പ്ലേറ്റുകളിലേക്ക് വ്യാജ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(VIN)  രജിസ്റ്റര്‍ ചെയ്യുന്ന സര്‍വീസ് ഒന്റാരിയോ ജീവനക്കാര്‍ ഉള്‍പ്പെട്ട കുറ്റവാളി സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാജ VIN ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിന്നീട് നിയമാനുസൃത വാഹനങ്ങളായി വിറ്റുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ സര്‍വീസ് ഒന്റാരിയോ ജീവനക്കാരില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.