കാല്‍ഗറിയില്‍ കാര്‍ജാക്കിംഗ്; എയര്‍പോഡിന്റെ സഹായത്തോടെ വാഹനങ്ങള്‍ കണ്ടെത്തി, രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍ 

By: 600002 On: Oct 31, 2024, 11:38 AM

 

കാല്‍ഗറി ഫസ്റ്റ് സ്ട്രീറ്റ് എസ്ഡബ്ല്യു, 25 അവന്യുവിലെ വീട്ടില്‍ നിന്നും തുടര്‍ച്ചയായി രണ്ട് തവണ മോഷ്ടാക്കള്‍ വാഹനങ്ങള്‍ മോഷ്ടിച്ചു. ക്വീന്‍സ്‌ലാന്‍ഡ് സ്വദേശിനിയായ ജെയ്മി പിഡ്‌ലുബ്‌നിയുടെ വീട്ടില്‍ നിന്നുമാണ് വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. കത്തിയുമായി എത്തിയ രണ്ട് പേര്‍ തന്നെ ഭീഷണിപ്പെടുത്തി കാറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി പിഡ്‌ലുബ്‌നി പറയുന്നു. മോഷ്ടാക്കളെ തടയുന്നതിനിടയില്‍ തന്റെ ജീപ്പ് ചെറോക്കിയുമായി അവര്‍ കടന്നുകളഞ്ഞതായി പിഡ്‌ലുബ്‌നി പറഞ്ഞു. 

മോഷ്ടിച്ച വാഹനത്തില്‍ തന്റെ പഴ്‌സും മറ്റൊരു കാറിന്റെ താക്കോലും ആപ്പിള്‍ എയര്‍പോഡുകളുമുണ്ടായിരുന്നു. എയര്‍പോഡ് ട്രാക്ക് ചെയ്തപ്പോള്‍ മാര്‍ബാങ്ക് ഡ്രൈവ് എസ്ഇയിലാണ് വാഹനമുള്ളതെന്ന് കണ്ടെത്തി. ഇതിനിടയില്‍ പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി വാഹനം കണ്ട സ്ഥലത്ത് പരിശോധന നടത്തി. എന്നാല്‍ എയര്‍പോഡില്‍ പിന്നീട് ക്വീന്‍സ്‌ലാന്‍ഡിലെ വീട്ടിലേക്കുള്ള ട്രാക്കിലാണെന്ന് കാണിച്ചു. 

പിഡ്‌ലുബ്‌നിയുടെ കാറില്‍ കൈവശം ട്രക്കിന്റെ താക്കോല്‍ ഉണ്ടായിരുന്നു. ട്രക്കാണ് പ്രതികള്‍ ലക്ഷ്യം വെച്ചത്. വീട്ടിലെത്തിയ ഉടന്‍ കാറില്‍ നിന്നും ഒരാള്‍ ഇറങ്ങി ട്രക്ക് മോഷ്ടിച്ചുകൊണ്ടുപോയി. രണ്ട് പ്രതികളും രണ്ട് വാഹനങ്ങള്‍ വെവ്വേറെയാണ് ഓടിച്ചുകൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. HAWCS  ന്റെയും കാനെന്‍ യൂണിറ്റിന്റെയും സഹായത്തോടെ പ്രതികളെ പിന്തുടര്‍ന്ന പോലീസ് ഗ്യാസ് സ്‌റ്റേഷനില്‍ വെച്ച് പ്രതികളെ പിടികൂടി. 

17 ഉം 14 ഉം വയസ്സുള്ള കൗമാരക്കാരാണ് മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പറഞ്ഞു. കുറ്റവാളികളുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ സംഭവം സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് മൗണ്ട് റോയല്‍ യൂണിവേഴ്‌സിറ്റി ക്രിമിനോളജിസ്റ്റ് ഡഗ് കിംഗ് പറഞ്ഞു.