ഇനി ഒന്റാരിയോ കോസ്റ്റ്‌കോ സ്‌റ്റോറുകളില്‍ നിന്നും മദ്യവും വാങ്ങാം 

By: 600002 On: Oct 31, 2024, 10:13 AM

 


ഒന്റാരിയോയിലെ 41 കോസ്റ്റ്‌കോ സ്‌റ്റോറുകളില്‍ നിന്നും ഇനി മദ്യവും വാങ്ങാം. ഒക്ടോബര്‍ 31 വ്യാഴാഴ്ച മുതല്‍ കോസ്റ്റ്‌കോ സ്‌റ്റോറുകളില്‍ ബിയറും വൈനും ഉള്‍പ്പെടെ മദ്യം വില്‍ക്കാനുള്ള അനുമതി ആല്‍ക്കഹോള്‍ ആന്‍ഡ് ഗെയ്മിംഗ്‌ കമ്മീഷന്‍ ഓഫ് ഒന്റാരിയോ(AGCO) നല്‍കി. ടൊറന്റോ, സ്‌കാര്‍ബറോ, എറ്റോബിക്കോക്ക്, മിസ്സിസാഗ, ബ്രാംപ്ടണ്‍, മര്‍ഖാം എന്നിവടങ്ങളിലെ 16 ലൊക്കേഷനുകള്‍ ഉള്‍പ്പെടെ 41 ഓളം ലൊക്കേഷനുകളിലെ സ്‌റ്റോറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി AGCO അറിയിച്ചു. മുഴുവന്‍ ലിസ്റ്റ് AGCO യുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌റ്റോറുകളില്‍ ബിയര്‍, സൈഡര്‍, വൈന്‍, റെഡി-ടു-ഡ്രിങ്ക് കോക്ക്‌ടെയ്‌ലുകള്‍ എന്നിവ വില്‍ക്കാം. 

സെപ്തംബറില്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഏകദേശം 4750 കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ മദ്യം വില്‍ക്കാന്‍ സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെന്ന് AGCO  ഡാറ്റ കാണിക്കുന്നു.