രോഗികളുടെ സമ്മതം പ്രധാനം; മെഡിക്കല്‍ ചികിത്സയ്ക്ക് നിര്‍ബന്ധിക്കരുത്; പുതിയ ബില്‍ നിര്‍ദേശിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Oct 29, 2024, 11:24 AM

 

 

വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ചികിത്സകള്‍ നിരസിക്കാനുള്ള അവകാശം പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്നത് ലക്ഷ്യമിട്ടുള്ള പ്രൊവിന്‍ഷ്യല്‍ ബില്ലില്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നിയമനിര്‍മാണ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. പുതിയ ബില്‍ പാസായാല്‍ ഒരു വ്യക്തിക്ക് സമ്മതം നല്‍കാനുള്ള പ്രാപ്തി ഉള്ളിടത്തോളം കാലം ഏതെങ്കിലും തരത്തിലുള്ള വൈദ്യ ചികിത്സ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കും. എന്നാല്‍ ബില്ലിന്മേലുള്ള അന്തിമ തീരുമാനം കോടതിക്കായിരിക്കും. 

ബില്ലില്‍ നിബന്ധനകളെ പ്രത്യേകമായി നിര്‍വചിക്കുന്നില്ല. അവ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് തീരുമാനിക്കാന്‍ നിയമത്തെയും കോടതികളെയും ആശ്രയിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ മിക്കി അമേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ആവശ്യമില്ലാത്ത ചികിത്സ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് അമേരി വ്യക്തമാക്കി. സര്‍ക്കാര്‍ വാക്‌സിനേഷനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ജനങ്ങള്‍ നേരിടുന്ന വിവിധ മെഡിക്കല്‍ നടപടി ക്രമങ്ങളും ചികിത്സകളും കവര്‍ ചെയ്യുക എന്നതാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിര്‍ബന്ധിച്ച് ചികിത്സയ്ക്ക് വിധേയരാക്കാന്‍ പോലീസിനും കുടുംബത്തിനും അധികാരം നല്‍കുന്ന നിയമനിര്‍മാണം അവതരിപ്പിക്കാനുള്ള യുസിപിയുടെ പദ്ധതിയുമായി വൈരുദ്ധ്യമുണ്ടാകാതിരിക്കാനാണ് ബില്‍ ഓഫ് റൈറ്റ്‌സ് അമെന്‍ഡ്‌മെന്റ്‌സ് എന്ന് പറഞ്ഞിരിക്കുന്നതെന്ന് പ്രീമിയേല്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു.