കാനഡയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം ; നാല് പേർ പോളണ്ടിൽ പിടിയിൽ

By: 600007 On: Oct 28, 2024, 10:03 AM

 

കാനഡയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച നാല് പേർ പോളണ്ടിൽ പിടിയിൽ. കൊറിയർ സർവ്വീസ് വഴിയാണ് ഇവർ കാനഡയിലേക്കും അമേരിക്കയിലേക്കും സ്ഫോടക വസ്തുക്കൾ അയക്കാൻ ശ്രമിച്ചത്. 

അറസ്റ്റിനെക്കുറിച്ച് അറിഞ്ഞെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്ന് ആർസിഎംപി അറിയിച്ചു. പിടിയിലായവർ വടക്കെ അമേരിക്കയെ ആണ് ആത്യന്തികമായി ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇവർ സ്ഫോടക വസ്തുക്കൾ അയച്ചിരുന്നതായും സംശയമുണ്ട്. സംഘവുമായി ബന്ധമുള്ള മറ്റു ചിലരെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ തുടരുന്ന അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്.