പാസ്‌പോർട്ട് പുതുക്കൽ നേരത്തെ പൂർത്തിയാക്കണമെന്ന് സർക്കാർ

By: 600007 On: Oct 28, 2024, 12:06 PM

 

അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ പാസ്പോർട്ട് പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കനേഡിയൻ സർക്കാർ.അവസാന നിമിഷങ്ങളിലെ തിരക്കും നിരാശയും ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും സർവ്വീസ് കാനഡ വ്യക്തമാക്കി. 

ആദ്യമായിട്ടാണ് പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതെങ്കിൽ, യാത്രാ തീയതിക്ക് ആറുമാസം മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിലവിൽ പാസ്‌പോർട്ട് ഉള്ളവർ, കാലഹരണപ്പെടുന്ന തീയതിക്ക് ആറ് മാസം മുമ്പും അപേക്ഷിക്കണം. പാസ്‌പോർട്ട് ഓഫീസിലോ തെരഞ്ഞെടുക്കപ്പെട്ട സർവ്വീസ് കാനഡ സെൻ്ററിലോ നേരിട്ട് സമർപ്പിച്ച അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് 10 പ്രവൃത്തി ദിവസങ്ങളെടുക്കും.  എന്നാൽ സാധാരണ സർവീസ് കാനഡ സെൻ്ററിലോ മെയിൽ വഴിയോ ആണെങ്കിൽ ഇത്  20 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. അതിനാൽ പാസ്പോർട്ട് സംബന്ധിച്ച നടപടിക്രമങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കി വയ്ക്കുന്നതാകും ഫലപ്രദം.