കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ഗുജറാത്തിയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. 1980 മുതല്‍ ഏകദേശം 87,900 ഗുജറാത്തി സംസാരിക്കുന്ന കുടിയേറ്റക്കാരാണ് കാനഡയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളത്. അവരില്‍ 26 ശതമാനം പേരും 2016 നും 2021 നും ഇടയില്‍ രാജ്യത്ത് എത്തിയിട്ടുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 22,935 കുടിയേറ്റക്കാരാണ് ഗുജറാത്തി സംസാരിക്കുന്നവരായി കാനഡയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബി, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാണ് കാനഡയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണം 75,475 ഉം ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 35,170 ഉം ആണ്.