കാനഡയില്‍ മികച്ച ഒരു തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരാണോ? എങ്കില്‍ നവംബറില്‍ തയാറായിക്കോളൂ. വാന്‍കുവറിലും പ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ നിരവധി തൊഴില്‍ മേളകളാണ് നടക്കുന്നത്. വ്യത്യസ്ത മേഖലകളിലെ നിരവധി കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നത്.
വാന്‍കുവര്‍ കരിയര്‍ ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ, സറേ എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെയര്‍, വാന്‍കുവര്‍ സൗത്ത് ജോബ് ഫെയര്‍, ഫാള്‍ ഹയറിംഗ് ഈവന്റ്, സറേ ഹയറിംഗ് ആന്‍ഡ് പോസ്റ്റ് സെക്കന്‍ഡറി എജ്യുക്കേഷന്‍ എക്‌സ്‌പോ, വിമെന്‍ ഇന്‍ എഐ-ബീസി കരിയര്‍ ഫെയര്‍ തുടങ്ങിയ മേളകളാണ് നടക്കുക. മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.