ഹാലോവീന്‍, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഈയാഴ്ച രാജ്യത്തുടനീളം വര്‍ണശബളമായ ആഘോഷങ്ങളാണ് നടക്കുക. ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ പടക്കങ്ങള്‍ പൊട്ടിച്ച് ശല്യമുണ്ടാക്കുമ്പോള്‍ 911 നമ്പറില്‍ വിളിച്ച് അറിയിക്കരുതെന്ന് താമസക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ് സറേ ആര്‍സിഎംപി. പടക്കങ്ങള്‍ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ സറേ ബൈലോസിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഹാലോവീന്‍ രാത്രിയില്‍ മുഴുവന്‍ സമയം 911 ഫോണ്‍ ലൈന്‍ പ്രവര്‍ത്തിക്കില്ലെന്നും പോലീസ് അറിയിച്ചു.
സറേ ബൈലോസ് നവംബര്‍ 1 ന് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമയത്ത് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ 604-591-4370 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം. 911 അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന നമ്പറാണ്. അതിനാല്‍ ഇതിലേക്ക് വിളിച്ച് തിരക്കുണ്ടാക്കരുതെന്ന് ആര്‍സിഎംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.