കാനഡയിൽ ഫോറിൻ ക്രെഡിറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ സംവിധാനവുമായി ഇക്വിഫാക്സ്

By: 600007 On: Oct 25, 2024, 2:34 PM

 

 

വിദേശ രാജ്യങ്ങളിലെ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുന്ന ഫോറിൻ ക്രെഡിറ്റ് ഹിസ്റ്ററി  സംവിധാനവുമായി ഇക്വിഫാക്സ്.  കാനഡയിൽ പുതിയതായി എത്തുന്ന കുടിയേറ്റക്കാർ അടക്കമുള്ളവർക്ക് പുതിയ സംവിധാനം ഗുണകരമാകും.

പുതുതായി കാനഡയിൽ എത്തുന്നവർക്ക് വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ അടക്കമുള്ള വിവിധ സാമ്പത്തിക സേവനങ്ങളും സെൽഫോൺ കണക്ഷൻ അടക്കമുള്ള സൌകര്യങ്ങളും ലഭിക്കുക എളുപ്പമല്ല. ഇവരുടെ മുൻകാല സാമ്പത്തിക ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകാത്തതിനാലാണ് ഇത്. ഇക്വിഫാക്സ് അവതരിപ്പിക്കുന്ന ഫോറിൻ ക്രെഡിറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ വഴി ഇനി കമ്പനികൾക്ക് ഇത് എളുപ്പം കണ്ടെത്താനാകും. അതിനാൽ പുതുതായി രാജ്യത്ത് എത്തുന്നവർക്ക് ഈ സംവിധാനം വഴി അവശ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനാകും.

കാനഡയിൽ ഈ സംവിധാനം അവതരിപ്പിക്കുന്ന ആദ്യ കമ്പനിയല്ല ഇക്വിഫാക്സ്. നോവ ക്രെഡിറ്റ് എന്ന സ്ഥാപനം സ്കോഷ്യ ബാങ്കുമായി ചേർന്ന് കഴിഞ്ഞ വർഷം ഫോറിൻ ക്രെഡിറ്റ് ഹിസ്റ്ററി സംവിധാനത്തിന് കാനഡയിൽ തുടക്കമിട്ടിരുന്നു.