ശസ്ത്രക്രിയ സൌകര്യങ്ങൾ കൂടുമ്പോഴും ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും കാനഡയിൽ പ്രൈമറി കെയറിനായി പാടുപെടുന്നുണ്ടെന്ന് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമേഷൻ്റെ പുതിയ റിപ്പോർട്ട്. രാജ്യത്തെ മുതിർന്നവരിൽ 83 ശതമാനം പേർക്കും സ്ഥിരമായി പ്രാഥമിക ചികിൽസാ സൌകര്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഈ സൌകര്യങ്ങൾ ലഭിക്കാത്ത 5.4 ദശലക്ഷത്തോളം മുതിർന്ന പൌരന്മാർ രാജ്യത്തുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പ്രൈമറി കെയർ സൌകര്യങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഒൻ്റാറിയോയിലാണ്. ഏറ്റവും കുറവ് നുനാവത്തിലും. കൊവിഡ് സമയത്ത് ശസ്ത്രക്രിയ അടക്കമുള്ള ചികിൽസകൾക്ക് കാലതാമസം നേരിട്ടിരുന്നു. എന്നാൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും ശസ്ത്രക്രിയ അടക്കമുള്ള ചികിൽസാ സൌകര്യങ്ങൾ കൊവിഡിന് മുൻപുള്ള കാലത്തിന് സമാനമാ/ പുതിയ റിപ്പോർട്ടിലുണ്ട്.