കാല്‍ഗറിയിലെ തിരക്കേറിയ റോഡില്‍ കുറ്റകരമായ രീതിയിലുള്ള ചുവരെഴുത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. മെമ്മോറിയല്‍ ഡ്രൈവ് NE, സൂ റോഡ് NE എന്നീ സ്ഥലങ്ങളിലാണ് വിദ്വേഷപരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഗ്രാഫിറ്റിയുടെ ചിത്രങ്ങള്‍ നഗരവാസികളില്‍ ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ഡെത്ത് ടു കാനഡ, ഡെത്ത് ടു ഇസ്രയേല്‍, ഡെത്ത് ടു യുഎസ്എ' എന്നിങ്ങനെയാണ് ഗ്രാഫിറ്റിയില്‍ എഴുതിയിരിക്കുന്നതെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ചുവരെഴുത്തുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രേരിതമായ സംഭവമായി കണ്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഇത്തരം പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളോ ചുവരെഴുത്തുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കാല്‍ഗറി നഗരത്തില്‍ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.