ക്യൂബക്കിൽ മതനിരപേക്ഷ നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് പ്രീമിയർ ഫ്രാൻസ്വ ലെഗാൾട്ട്. മോണ്ട്രിയലിലെ ബ്രെഡ്ഫോർഡ് സ്കൂളിൽ അധ്യാപക സംഘം ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് ഇത്. മോണ്ട്രിയലിലെ സംഭവം തന്നെ ഞെട്ടിച്ചതായി ഫ്രാങ്കോയിസ് ലെഗാൾട്ട് പറഞ്ഞു.
പൊതു വിദ്യാലയങ്ങളിൽ നിന്ന് മതപരമായ കാര്യങ്ങൾ അകറ്റി നിർത്താൻ ക്യൂബെക്ക് വളരെ മുമ്പുതന്നെ തീരുമാനിച്ചിരുന്നതാണെന്ന് ലെഗോൾട്ട് പറഞ്ഞു. ഇതിലൊരു മാറ്റവും ഉണ്ടാകില്ല. ശാസ്ത്രവും ലൈംഗിക വിദ്യാഭ്യാസവും അടക്കമുള്ളവ ഒഴിവാക്കി വിദ്യാർഥികളെയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയാണ് കുറ്റാരോപിതരായ അധ്യാപകർ പ്രവർത്തിച്ച് വന്നത്. ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും ലെഗോൾട്ട് വ്യക്തമാക്കി. കുറ്റാരോപിതരായ 11 അധ്യാപകരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.