സെയിൽസ് ടാക്സിൽ ഒരു ശതമാനത്തിൻ്റെ കുറവ് വരുത്തിയേക്കുമെന്ന് നോവ സ്കോഷ്യ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ.
15 ശതമാനമാണ് നോവ സ്കോഷ്യയിലെ ഹാർമണൈസ്ഡ് സെയിൽസ് ടാക്സ്. ഇതിൽ അഞ്ച് ശതമാനം കേന്ദ്രത്തിനുള്ള വിഹിതവും ബാക്കി പത്ത് ശതമാനം പ്രവിശ്യ ഭരണകൂടത്തിനുമുള്ളതാണ്. ഇതിൽ പ്രവിശ്യ ഭരണകൂടത്തിനുള്ള പത്ത് ശതമാനത്തിൽ കുറവ് വരുത്താനാണ് ടിം ഹ്യൂസ്റ്റൺ പദ്ധതിയിടുന്നത്. ഇത് വഴി എച് എസ് ടി 14 ശതമാനമായി കുറയും. പുതിയ നീക്കം നടപ്പിലായാൽ സർക്കാരിൻ്റെ വരുമാനത്തിൽ 260 ദശലക്ഷം ഡോളറിൻ്റെ കുറവ് വരും. മാത്രമല്ല, പുതിയ മാറ്റം നിലവിൽ വരുത്താൻ സർക്കാരിന് നിയമനിർമ്മാണം നടത്തേണ്ടിയും വരും.
എച്എസ്ടി രണ്ട് ശതമാനം കുറച്ച് 13 ആക്കണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ലെന്ന് ടിം ഹ്യൂസ്റ്റൺ വ്യക്തമാക്കി.