വായ്പാ പലിശ നിരക്കുകളിൽ കുറവ് വരുത്തുമെന്ന് രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ. ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചതിനെ തുടർന്നാണ് ധനകാര്യ സ്ഥാപനങ്ങളും വായ്പാ പലിശയിൽ കുറവ് വരുത്താനൊരുങ്ങുന്നത്.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് അര ശതമാനം കുറച്ച് 3.75 ആക്കിയത്. ഇതേ തുടർന്ന് രാജ്യത്തെ ആറ് പ്രമുഖ ബാങ്കുകളായ RBC, TD, BMO, Scotiabank, CIBC and National Bank എന്നിവയും പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു. 6.45 ശതമാനത്തിൽ നിന്ന് 5.95 ആയാണ് പലിശ കുറച്ചത്.
ഈ വർഷം ഇത് നാലാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ കുറവ് വരുത്തുന്നത്. പലിശ നിരക്ക് സംബന്ധിച്ച അടുത്ത തീരുമാനം ഡിസംബർ 11ന് ചേരുന്ന യോഗത്തിലാണ് ഉണ്ടാവുക.