സതേണ്‍ ബീസി റീജിയണില്‍ നിലവില്‍ ന്യൂട്രല്‍ താപനിലയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ മേഖലയില്‍ ലാ നിന പ്രതിഭാസം ഉടന്‍ എത്തുമെന്നും അടുത്ത മാസത്തോടെ താപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും കാലാവവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വിന്റര്‍ സീസണില്‍ കഠിനമായ തണുപ്പുണ്ടാകുമെന്നും ലാ നിന പ്രതിഭാസം വിന്റര്‍ സീസണില്‍ ഉടനീളം നിലനില്‍ക്കുമെന്ന് കരുതുന്നതായും എണ്‍വയോണ്‍മെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷകന്‍ ട്രെവര്‍ സ്‌മിത്ത് പറഞ്ഞു.
ഡിസംബറിലും ജനുവരിയിലും ശൈത്യകാലം കനക്കും. പിന്നീട് സ്‌പ്രിംഗ് സീസണ്‍ ആകുമ്പോഴേക്കും തണുപ്പ് സാവധാനം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലാ നിന വിന്റര്‍ എന്നത് അര്‍ത്ഥമാക്കുന്നത് കൂടുതല്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്‌ച, കോള്‍ഡ് എയര്‍ ഔട്ട്‌ബ്രേക്ക്, ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്‌ച എന്നതാണ്.
ലാ നിന വാന്‍കുവറിലെ നോര്‍ത്ത് ഷോര്‍ പര്‍വതങ്ങള്‍ക്ക് അനുകൂല കാലാവസ്ഥയായിരിക്കും സമ്മാനിക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശക്തമായ എല്‍നിനോ ആയിരിക്കും ഇതെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.