കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെ എൽ എസ് ) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ (U. T , Austin ) മലയാളം ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കൊപ്പം നവംബർ 7 വ്യാഴാഴ്ച രാവിലെ 10 30 ന് UT Austin Meyerson കോൺഫ്രൻസ് റൂമിൽ നടക്കുന്നതാണ്. പ്രശസ്ത സാഹിത്യകാരൻ
E.സന്തോഷ്‌കുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും. UT Austin ലെ മലയാളം പ്രൊഫസറും KLS മെമ്പറുമായ Dr. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകും. KLS പ്രസിഡൻറ് ഷാജു ജോൺ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഈ സമ്മേളനത്തിലേക്ക് ഏവരെയും കെഎൽഎസ് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു,
കൂടുതൽ വിവരങ്ങൾക്ക്:
ഹരിദാസ് തങ്കപ്പൻ (KLS സെക്രട്ടറി)
(214) 763-3079