ഹൈ വേജ് സ്ട്രീമിലുള്ള ടെമ്പററി ഫോറിൻ വർക്കേഴ്സിന്റെ മിനിമം വേതനം വർധിപ്പിക്കാനൊരുങ്ങി കാനഡ ഫെഡറൽ ഗവൺമെൻ്റ്. ഇത്
കൂടുതൽ കനേഡിയൻ ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഗവൺമെന്റ് വ്യക്തമാക്കി.
ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റ് (LMIA) സ്ട്രീമിന് കീഴിൽ, ഒരു പെർമിറ്റിന് യോഗ്യത നേടുന്നതിന് തൊഴിലുടമ അവരുടെ പ്രവിശ്യയിലെ ശരാശരി വരുമാനമെങ്കിലും നൽകണം. പുതിയ വേതന വർദ്ധനവിന്റെ അടിസ്ഥാനത്തിൽ പ്രൊവിൻഷ്യൽ ശരാശരി മണിക്കൂർ വേതന പരിധി 20 ശതമാനമായി ഉയരുമെന്ന് തൊഴിൽ മന്ത്രി റാണ്ടി ബോയ്‌സോണോൾട്ട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നവംബർ 8 മുതൽ ഈ മാറ്റം നിലവിൽ വരും.
ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാമിലുള്ള മാറ്റങ്ങൾക്കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്,കൂടുതൽ കനേഡിയൻ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. കാനഡയിലേക്ക് ഒഴുകിയെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ പേരിൽ ലിബറൽ ഗവൺമെൻ്റ് വിമർശനം നേരിട്ടു കൊണ്ടിരിക്കുന്ന വേളയിലാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കുടിയേറ്റ വർദ്ധനവ് കാനഡയിൽ ഭവന ക്ഷാമത്തിനും ഉയർന്ന ജീവിത ചെലവിനും കാരണമായിട്ടുണ്ട്.
തൊഴിലാളികളോടുള്ള മോശം പെരുമാറ്റത്തിനെതിരെയും ഗവൺമെന്റ് ശബ്ദം ഉയർത്തുന്നുണ്ട്.
ഒരു തൊഴിലുടമയ്ക്ക് ഒരു താൽക്കാലിക വിദേശ തൊഴിലാളിയെ നിയമിക്കുന്നതിന് LMIA ആവശ്യമാണ്, കൂടാതെ തസ്തികകൾ നികത്താൻ മതിയായ കനേഡിയൻ തൊഴിലാളികൾ ഇല്ലെന്ന് തെളിയിക്കാനും ഇത് ഉപയോഗിക്കുന്നു.
ഒൻ്റാരിയോയിൽ, ഉയർന്ന വേതന ബ്രാക്കറ്റിന് ശരാശരി മണിക്കൂർ വേതനം $28.39 ആണ്, അതിനാൽ മാറ്റം പ്രാബല്യത്തിൽ വന്നാൽ ഒരു തൊഴിലുടമ മണിക്കൂറിന് $34.07 എങ്കിലും നൽകേണ്ടി വരും.
ഈ മാറ്റം, LMIA യുടെ ഉയർന്ന വേതന സ്ട്രീമിന് കീഴിലുള്ള 34,000 തൊഴിലാളികളെ വരെ ബാധിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കണക്കാക്കുന്നു. നിലവിലുള്ള വർക്ക് പെർമിറ്റുകളെ ബാധിക്കില്ലെങ്കിലും ആസൂത്രിതമായ മാറ്റം അവരുടെ പുതുക്കലിനെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇമിഗ്രേഷൻ, റഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡയിൽ നിന്നുള്ള പൊതു ഡാറ്റ അനുസരിച്ച്, 183,820 താൽക്കാലിക വിദേശ തൊഴിലാളി പെർമിറ്റുകൾ 2023-ൽ പ്രാബല്യത്തിൽ വന്നു. 2019-ൽ ഇത് 98,025 ആണ്, അതായത് 88 ശതമാനം വർധനവാണ് പെർമിറ്റുകളിൽ ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാർത്ഥികളും വിദേശ തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരെ പരിമിതപ്പെടുത്തുന്നതിനായി യോഗ്യതാ നിയമങ്ങൾ കർശനമാക്കാനുള്ള നീക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ മാറ്റമാണ് വരാനിരിക്കുന്ന ഈ മാറ്റം. ചില മേഖലകളിലെ കുറഞ്ഞ വേതനമുള്ള വിദേശ തൊഴിലാളികളുടെ ശതമാനത്തിന് പരിധി ഏർപ്പെടുത്തുന്നതും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ പെർമിറ്റുകൾ അവസാനിപ്പിക്കുന്നതും ആ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.