വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയയുടെ അടുത്ത സർക്കാരിനെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന റൈഡിംഗുകളിളെ വോട്ടുകൾ കൈകൊണ്ട് വീണ്ടും എണ്ണിത്തിട്ടപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആയതിനാൽ തിരഞ്ഞെടുപ്പ് ഫലം ഒരാഴ്ചത്തേക്ക് അറിയാൻ കഴിയില്ല.
എൻഡിപിയും കൺസർവേറ്റീവ് സ്ഥാനാർത്ഥികളും 100-ൽ താഴെ വോട്ടുകൾക്ക് പിരിഞ്ഞ
ജുവാൻ ഡി ഫുക്ക-മലഹാത്, സറേ സിറ്റി സെൻ്റർ എന്നിവിടങ്ങളിലെ റൈഡിംഗുകളിലാണ് വീണ്ടും എണ്ണൽ നടത്താൻ തീരുമാനിച്ചതെന്ന് ഇലക്ഷൻ ബിസി അറിയിച്ചു.
രണ്ട് റൈഡിംഗുകളിലും ന്യൂ ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ വളരെ നേരിയ വ്യത്യാസത്തിലാണ് ലീഡ് ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ഉറപ്പാക്കാൻ കൺസർവേറ്റീവുകൾക്ക് രണ്ടിലും ജയിക്കണം, ഇല്ലെങ്കിൽ ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഗ്രീനുകളുടെ സഹകരണം ഡേവിഡ് എബിയുടെ നിലവിലെ എൻഡിപി
ഉറപ്പാക്കിയാൽ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും തള്ളി കളയാൻ സാധിക്കില്ല.
NDP 46 റൈഡിംഗുകളിൽ മുന്നിട്ട് നിൽക്കുന്നു, ജോൺ റസ്താദിൻ്റെ കൺസർവേറ്റീവുകൾ 45 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, അതായത് ഞായറാഴ്ച അവസാനിച്ച പ്രാഥമിക വോട്ടെണ്ണലിന് ശേഷം ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 47 സീറ്റുകളിൽ ഇരുവരും എത്തിയിട്ടില്ല.
പ്രാരംഭ ഘട്ട വോട്ട്എണ്ണലിൽ 49,000 ഹാജരാകാത്തതും മെയിൽ-ഇൻ ബാലറ്റുകളും ഉൾപ്പെടുത്തിയിട്ടില്ല , അവ അടുത്ത ശനിയാഴ്ച ആരംഭിക്കുന്ന അന്തിമ എണ്ണലിൽ ഉൾപ്പെടുമെന്ന് , ഇലക്ഷൻ ബിസി അറിയിച്ചു.
ഒക്‌ടോബർ 26 നും 28 നും ഇടയിൽ നടക്കുന്ന അന്തിമ എണ്ണത്തിൻ്റെ ഭാഗമാണ് റീകൗണ്ട്, എന്നിരുന്നാലും ഒരു റൈഡിംഗിലെ ആദ്യ രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള വ്യത്യാസം മൊത്തം ബാലറ്റുകളുടെ 1/500-ൽ താഴെയാണെങ്കിൽ ജുഡീഷ്യൽ റീകൗണ്ട് സംഭവിക്കാം.
രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 57.4 ശതമാനം പേരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി, 2020ൽ ഇത് 54 ശതമാനത്തിൽ താഴെയാണ്. ഏകദേശം 2,037,900 വോട്ടുകൾ രേഖപ്പെടുത്തിയതോടെ, ബിസി പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ വോട്ടുകളാണിതെന്ന് ഇലക്ഷൻ ബിസിയുടെ പ്രസ്താവനയിൽ അറിയിച്ചു.