ആൽബർട്ട വാഹന ഇൻഷുറൻസ് നിരക്ക് പരിധി നീക്കം ചെയ്യാൻ ശുപാർശ

By: 600007 On: Oct 21, 2024, 4:22 PM

 
 
കാൽഗറി സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസി പ്രസിഡൻ്റസ്  ഫെല്ലോയും , സാമ്പത്തിക വിദഗ്ധനുമായ  ജാക്ക് മിൻ്റ്സ്, ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡയ്ക്ക് (ഐബിസി) വേണ്ടി  തയ്യാറാക്കിയ ഒരു പുതിയ റിപ്പോർട്ടിൽ    ആൽബെർട്ട പ്രവിശ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ പരിധികൾ നീക്കം ചെയ്യുകയും പ്രവിശ്യാ ഇൻഷുറൻസ് നികുതി നിരക്ക് കുറയ്ക്കുകയും ഒരു പരിമിതമായ ഫോൾട്ട് കവറേജ് അവതരിപ്പിക്കുകയും വേണമെന്ന ആവശ്യം ഉന്നയിക്കുന്നു.  കൂടാതെ 
ബിസി, സസ്‌കാച്ചെവൻ, മാനിറ്റോബ, ക്യൂബെക്ക് എന്നിവിടങ്ങളിൽ ചെയ്‌തിരിക്കുന്നതുപോലെ, , സർക്കാർ നടത്തുന്ന ലാഭേച്ചയില്ലാത്ത
ഇൻഷുറൻസ് സംവിധാനതിനെതിരെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 
 
 
 കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നതടക്കമുള്ള  മാറ്റങ്ങൾ പ്രവിശ്യാ ഗവൺമെൻ്റ്
വാഗ്ദാനം ചെയ്തിരുന്നു. 2023 ജൂലൈയിൽ തന്നെ  പ്രീമിയർ ഡാനിയേൽ സ്മിത്ത്, കാർ ഇൻഷുറൻസ് കൂടുതൽ താങ്ങാനാകുന്നതാക്കുന്നതിന് ഹ്രസ്വവും ദീർഘകാലവുമായ ശുപാർശകൾ പ്രഖ്യാപിക്കാൻ അഫോഡബിലിറ്റി ആൻഡ്  യൂട്ടിലിറ്റീസ് മന്ത്രി നഥാൻ ന്യൂഡോർഫിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 
നാല് മാസങ്ങൾക്ക് ശേഷം,  "നല്ല ഡ്രൈവർമാർക്ക്" ഇൻഷുറൻസിൽ 3.7 ശതമാനം നിരക്ക് വർദ്ധന പരിധി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ചില ഹ്രസ്വകാല പദ്ധതികൾ സ്മിത്ത് അവതരിപ്പിച്ചു. 2024-ൽ ദീർഘകാല പരിഷ്കാരങ്ങൾ വരുമെന്നും അവർ വാഗ്ദാനം ചെയ്തു.

 ആൽബർട്ടയിൽ വ്യത്യസ്ത ഇൻഷുറൻസ് മോഡലുകൾ സ്വീകരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് രണ്ട് പഠനങ്ങൾ പ്രവിശ്യ പുറത്തിറക്കുകയും  , ഇൻഷുറൻസ് മേഖലയിൽ തങ്ങൾ   കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഒരു ഓൺലൈൻ സർവേ പൂരിപ്പിക്കാൻ ആൽബെർട്ടൻസിനോട് ആവശ്യപ്പെടുകയും ചെയ്തു .


 പ്രാഥമികമായി ഇൻഷുറൻസ് കമ്പനികൾക്ക് മൂലധന നിക്ഷേപം നിലനിർത്താൻ ആവശ്യമായ  മതിയായ ലാഭം നേടാൻ കഴിയാത്തതാണ്  ദീർഘകാലാടിസ്ഥാനത്തിലുള്ള ഇൻഷുറൻസ് പ്രീമിയങ്ങളുടെ പരിധി   ഉയർന്ന വിലയിലേക്ക് പോകുന്നതെന്ന് മിൻ്റ്‌സിൻ്റെ അഭിപ്രായപ്പെട്ടു. വ്യവസായത്തിന് വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന
വില പരിധിയിൽ നിന്നും വില നിയന്ത്രണങ്ങളിൽ നിന്നും പുറത്തുകടക്കുക എന്നതാണ് വലിയ കാര്യമെന്ന് , സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മിൻ്റ്സ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് 
ഐബിസിയുടെ വൈസ് പ്രസിഡൻ്റ് ആരോൺ സതർലാൻഡ് യോജിക്കുകയും ചെയ്തു. ഡ്രൈവർമാർക്ക് താങ്ങാനാവുന്ന വില മെച്ചപ്പെടുത്താനുള്ള ഏക മാർഗവും ഇൻഷുറൻസ് പരിരക്ഷയെ ബാധിക്കുന്ന അടിസ്ഥാന ചെലവ് സമ്മർദ്ദങ്ങളിൽ നടപടിയെടുക്കുകയെന്നതാണെന്ന്  സതർലാൻഡ് സിബിസി ന്യൂസിനോട് പറഞ്ഞു.ഇതു ചെയ്യാതെ 
 നിരക്കുകൾ പരിമിതപ്പെടുത്താൻ ശ്രമിച്ചാൽ ആരെയാണോ രക്ഷിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ പ്രതികൂലമായ അവസ്ഥയിലേക്ക് ആയിരിക്കും തള്ളിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന ഇൻഷുറൻസ് ക്ലെയിം പേഔട്ടുകളാണ് പ്രീമിയം വർദ്ധിപ്പിക്കുന്നതെന്ന് സതർലാൻഡ് പറയുന്നു. നിയമപരമായ ചിലവുകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 19 ശതമാനവും   അപകട ആനുകൂല്യങ്ങൾ   27 ശതമാനവുമാണ്
വർധിച്ചത്  വാഹനം മാറ്റുന്നതിനുള്ള ചെലവും  വർധിച്ചു. 
  
“ഇന്നത്തെ  സാഹചര്യമെന്തെന്നാൽ , പ്രവിശ്യാ ഗവൺമെൻ്റ് വാഹന ഇൻഷുറൻസിൻ്റെ വില ആ ഉൽപ്പന്നം ഡെലിവറി ചെയ്യുന്നതിനുള്ള ചെലവിനേക്കാൾ താഴെയായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണെന്നും  അദ്ദേഹം പറഞ്ഞു.
തൽഫലമായി, ഓട്ടോ ഇൻഷുറൻസ് കമ്പനികൾക്ക് പണം നഷ്‌ടപ്പെടുന്നു. ഇത് കമ്പനികളെ  കൂടുതലായി  പ്രവിശ്യയിൽ നിന്ന് പിൻവലിക്കുകയും ചെയ്യുന്നുവെന്ന് സതർലാൻഡ് പറയുന്നു. 2013 നും 2022 നും ഇടയിൽ, 10 ഇൻഷുറൻസ് കമ്പനികൾ ആൽബർട്ട വിപണി വിട്ടു. ഈ വർഷം മൂന്ന് പേർ കൂടി പോകാനുള്ള സൂചന നൽകുന്നുണ്ട് .
ആളുകൾ അവരുടെ ഇൻഷുറൻസ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിൽ കണ്ണീരൊഴുക്കുമെന്ന്  പ്രതീക്ഷിക്കുന്നില്ലെന്നും , പക്ഷേ ആൽബർട്ട ഡ്രൈവർമാരെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

നിരക്കുകളുടെ പരിധി ഒഴിവാക്കുന്നതിനൊപ്പം, ചെറിയ പരിക്കുകൾ ഉൾപ്പെടുന്ന അപകടങ്ങൾക്ക് ഒരു പരിമിതമായ നോ-ഫോൾട്ട് ഇൻഷുറൻസ് പരിഗണിക്കണമെന്ന് Mintz പ്രവിശ്യയോട് ശുപാർശ ചെയ്യുന്നു, 
വലിയ കാര്യങ്ങൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന ആളുകളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ആളുകൾക്ക് ഒരു ടോർട്ട് ഓപ്ഷൻ ഉണ്ടായിരിക്കണമെന്നും  അദ്ദേഹം പറഞ്ഞു.തെറ്റായ ഡ്രൈവർമാർ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണെന്ന്   ഉറപ്പാക്കണമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

എന്നാൽ ഇൻഷുറൻസ് നിരക്ക് വർദ്ധനയുടെ പ്രധാന കാരണം  നിയമപരമായ ചിലവുകളാണെന്ന നിർദ്ദേശം FAIR Alberta  അഡ്വക്കേസി  ഗ്രൂപ്പ്‌ വക്താവ് ഹാൽപ്പേൺ എതിർത്തു.  വസ്‌തു നാശനഷ്ടങ്ങൾ, വാഹനങ്ങളുടെ വിലക്കയറ്റം, വാഹന മോഷണം എന്നിവ ഏറ്റവും വലുതായതിനാൽ കാർ ഇൻഷുറൻസ് ചെലവ് വർധിപ്പിക്കാൻ നിരവധി ഘടകങ്ങളുണ്ടെന്നും  അവർ പറഞ്ഞു.
 

നിലവിലെ നാല് ശതമാനം ഇൻഷുറൻസ് പ്രീമിയം നികുതി കുറഞ്ഞത് മൂന്ന് ശതമാനമായി കുറയ്ക്കാനും അല്ലെങ്കിൽ ഇത് പൂർണ്ണമായും നിർത്തലാക്കാനും ഇവർ  പ്രവിശ്യയോട് ശുപാർശ ചെയ്യുന്നു.

പൊതു പോളിസി ചർച്ചകളിൽ വാഹന ഇൻഷുറൻസിന് ലഭിക്കുന്ന എല്ലാ ശ്രദ്ധയും  ആശ്ചര്യജനകമാണെന്നും  കാരണം  സാധാരണക്കാരനെ   സംബന്ധിച്ചിടത്തോളം ഇത് അവരുടെ ചെലവിൻ്റെ രണ്ട് ശതമാനം മാത്രമാണെന്നും  മിൻ്റ്സ് വ്യക്തമാക്കി.
തൻ്റെ റിപ്പോർട്ട് പ്രവിശ്യയുമായി പങ്കിട്ടിട്ടുണ്ടെന്നും കാർ ഇൻഷുറൻസ് സംവിധാനം പുനഃക്രമീകരിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നതിനാൽ ഇത് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മിൻ്റ്സ് പറഞ്ഞു.

 പ്രവിശ്യ നിയോഗിച്ച മറ്റ് റിപ്പോർട്ടുകൾ മിൻ്റ്‌സിൻ്റെ പല കണ്ടെത്തലുകളോടും യോജിക്കുന്നതായി ധനമന്ത്രി നേറ്റ് ഹോർണറുടെ വക്താവ് പറഞ്ഞു.
പ്രത്യേകിച്ച് നിയമപരമായ ചിലവുകളാണ് വാഹന ഇൻഷുറൻസ് ചെലവുകളുടെ വർദ്ധിക്കാൻ കാരണമെന്ന നിഗമനം. 
 നിലവിൽ ഡ്രൈവർമാർക്ക് താങ്ങാനാവുന്ന വിലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓട്ടോ ഇൻഷുറൻസ് പോളിസി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രിയുടെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.