ലോറന്‍സ്‌ ബിഷ്‌ണോയി സംഘം കാനഡയില്‍ ഭയമുണ്ടാക്കുന്നു; വലിയ ആശങ്കയെന്ന്‌ നിരീക്ഷകര്‍

By: 600002 On: Oct 21, 2024, 1:52 PM



ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാ നേതാവ്‌ ലോറന്‍സ്‌ ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘം കാനഡയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള ഭയം നിലനിര്‍ത്തുന്നതായി നിരീക്ഷകര്‍. ബിഷ്‌ണോയ്‌ സംഘം കാനഡയിലെ സൗത്ത്‌ ഏഷ്യന്‍ ഡയസ്‌പോറ അംഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ്‌ സൃഷ്ടിക്കുന്നതെന്ന്‌ ബ്രിട്ടീഷ്‌ കൊളംബിയ റിച്ച്‌മണ്ട്‌ സിറ്റി കൗണ്‍സിലര്‍ കാഷ്‌ ഹീദ്‌ പറഞ്ഞു.

ബിഷ്‌ണോയി സംഘം കനേഡിയന്‍ മണ്ണില്‍ അക്രമസാക്തമായ കുറ്റകൃത്യങ്ങള്‍ സംഘടിപ്പിക്കുന്നതായി ആര്‍സിഎംപി കഴിഞ്ഞദിവസം വെളിപ്പെടുത്തുന്നതിന്‌ മുമ്പ്‌ ഇന്ത്യ കനേഡിയന്‍ പൗരന്മാര്‍ക്കിടയില്‍ ഭയം വളര്‍ത്തിയതായി അദ്ദേഹം ആരോപിച്ചു. കാനഡയിലെ സിഖ്‌ വിഘടവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ കാനഡ ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവയ്‌ക്കുകയും എന്നാല്‍ ഈ വിവരങ്ങള്‍ ഇന്ത്യ ബിഷ്‌ണോയിക്ക്‌ കൈമാറുന്നതായുമാണ്‌ ആര്‍സിഎംപിയുടെ ആരോപണം.