പോളിയോ ;പാകിസ്ഥാനിൽ പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By: 600007 On: Oct 19, 2024, 5:36 PM

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക് പോളിയോവൈറസ് ടൈപ്പ് 1 ആണ് സ്ഥിരീകരിച്ചിട്ടിരിക്കുന്നത്. ബലൂചിസ്ഥാനിൽ നിന്നുള്ള മൂന്ന് കുട്ടികൾക്കും ഖൈബർ പഖ്‌തുൻക്വയിൽ നിന്നുള്ള ഒരു കുട്ടിക്കുമാണ് രോഗബാധ. 

ഇതോടെ രാജ്യത്ത് റിപോർട്ട് ചെയ്തിരിക്കുന്ന ആകെ പോളിയോ കേസുകളുടെ എണ്ണം 37 ആയി ഉയർന്നിട്ടുണ്ട്.37 കേസുകളിൽ 20 എണ്ണം ബലൂചിസ്ഥാനിലും 10 എണ്ണം സിന്ധ് പ്രവിശ്യയിലെ ബാക്കി 5 കേസുകൾ ഖൈബർ പഖ്‌തുൻക്വയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.