കാല്‍ഗറി പബ്ലിക് ലൈബ്രറിയില്‍ നടന്ന സൈബര്‍ ആക്രമണം റാന്‍സംവെയര്‍ ആക്രമണമെന്ന് സൈബര്‍ സുരക്ഷാ സംഘം. നിലവില്‍ ഉപയോക്താക്കളുടെയോ മറ്റ് വിവരങ്ങളോ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി വിവരം ലഭിച്ചിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥാപനത്തിന്റെ സെര്‍വറുകളും ലൈബ്രറി കമ്പ്യൂട്ടറുകളും അടച്ചുപൂട്ടിയിരുന്നു. ലൈബ്രറി ഏതെങ്കിലും ഏജന്റുമാരായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ 21 ശാഖകളും അടച്ചുപൂട്ടിയിരുന്നു. കാല്‍ഗറി പോലീസ് സര്‍വീസിന്റെ സൈബര്‍ ഫോറന്‍സിക് വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.