ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റിന്റെ ഭാഗമായി പ്രവിശ്യയിലെ ജനങ്ങള്‍ക്ക് റിബേറ്റ് ചെക്കുകള്‍ അയക്കാന്‍ പദ്ധതിയിട്ട് ഒന്റാരിയോ സര്‍ക്കാര്‍. ഈ നീക്കം ഫോര്‍ഡ് സര്‍ക്കാരിന്റെ ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റിന്റെ സവിശേഷ ഘടകമായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇത് ഒക്ടോബര്‍ 30 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് കുറഞ്ഞത് 200 ഡോളറിന്റെ ചെക്കുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ നീക്കം പുറത്തുവരുന്നത്. 2024 ലെ തെരഞ്ഞെടുപ്പ് ഫോര്‍ഡ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 2026 ജൂണിലെ നിശ്ചിത തിയതിക്ക് മുമ്പ്‌് തന്റെ സര്‍ക്കാര്‍ ഒരു തെരഞ്ഞെടുപ്പിന് തുടക്കമിടുമെന്ന ശക്തമായ സൂചന അദ്ദേഹം നല്‍കിയിരുന്നു.
അതേസമയം, പ്രവിശ്യയിലെ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഫോര്‍ഡ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ആസൂത്രിത റിബേറ്റുകളെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ചു. പ്രവിശ്യയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വീടുകള്‍ നിര്‍മിക്കുന്നതിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും സ്‌കൂളുകള്‍ മികവുറ്റതാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കണമെന്ന് എന്‍ഡിപി നേതാവ് മാരിറ്റ് സ്റ്റൈല്‍സ് എക്‌സില്‍ കുറിച്ചു.