സതേണ്‍ ആല്‍ബെര്‍ട്ട ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

By: 600002 On: Oct 18, 2024, 11:24 AM




സതേണ്‍ ആല്‍ബെര്‍ട്ട ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി(SAIT) ക്യാമ്പസിനുള്ളിലെ വീട്ടിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്‌ച വൈകിട്ട്‌ 5.40 ഓടുകൂടിയാണ്‌ പോലീസ്‌ മൃതദേഹം കണ്ടെത്തുന്നത്‌. Dr. Carpenter Circle NW 100 ബ്ലോക്കിലെ ഒരു റെസിഡന്‍സ്‌ ടവറിലാണ്‌ മൃതദേഹമുണ്ടായിരുന്നത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ്‌ അറിയിച്ചു. 20 വയസ്സ്‌ പ്രായം തോന്നിക്കുന്ന യുവതിയാണെന്നും പോസ്‌റ്റ്‌-സെക്കന്‍ഡറി സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണെന്ന്‌ SAIT സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു.

പോസ്‌റ്റ്‌മോര്‍ട്ടം വ്യാഴാഴ്‌ച പൂര്‍ത്തിയായി. മരണകാരണം വ്യക്തമായിട്ടില്ല. കൊലപാതകമാണോ എന്ന കാര്യങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ്‌ വിവരങ്ങള്‍ വ്യക്തമാക്കുന്നില്ലെന്നും ഹോമിസൈഡ്‌ വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ അറിയിക്കണമന്ന്‌ പോലീസ്‌ അറിയിച്ചു.