കാനഡയില്‍ ഏറ്റവും മോശം റോഡുകള്‍ കാല്‍ഗറിയിലേതാണെന്ന് സിറ്റി കൗണ്‍സില്‍ റിപ്പോര്‍ട്ട്. സിറ്റി കൗണ്‍സിലിന്റെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് പ്ലാനിംഗ് കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ നഗരത്തിലെ ഭൂരിഭാഗം റോഡുകള്‍ക്കും അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും അറ്റകുറ്റപ്പണികള്‍ക്കായുള്ള ധനസഹായം ഉയര്‍ത്തണമെന്നും പറയുന്നു. നിലവില്‍ കാല്‍ഗറി സിറ്റി റോഡുകള്‍ക്കായി കിലോമീറ്ററിന് 2000 ഡോളര്‍ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ എഡ്‌മന്റണ്‍, മോണ്‍ട്രിയല്‍ പോലുള്ള വലിയ നഗരങ്ങളെ അപേക്ഷിച്ച് തുക വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരത്തിലെ റോഡ് ശൃംഖലയുടെ 38 ശതമാനം നല്ല നിലയിലാണെന്നും 36 ശതമാനം അത്യാവശ്യം കുഴപ്പമില്ലാത്തതാണെന്നും 26 ശതമാനം മോശം അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഗതാഗതത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും റോഡുകളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാനഡയില്‍ പകുതി താഴെ പേര്‍ സിറ്റിയിലെ റോഡുകളുടെ അവസ്ഥയില്‍ തൃപ്‌തരാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു.