ഊബറിനെതിരെ മുന്നേറാന്‍ ഹോവര്‍; ഡ്രൈവര്‍മാര്‍ക്ക്‌ മികച്ച വേതനം വാഗ്‌ദാനം

By: 600002 On: Oct 17, 2024, 7:18 PM




കാനഡയിലെ ഡ്രൈവര്‍മാര്‍ക്ക്‌ മികച്ച വേതനം വാഗ്‌ദാനം ചെയ്‌ത്‌ റൈഡ്‌ ഷെയറിംഗ്‌ ആപ്പായ ഹോവര്‍ (Hovr) ഊബറിനെതിരെ മുന്നേറാനുള്ള ശ്രമത്തില്‍. 2024 മെയ്‌ മാസത്തില്‍ ടൊറന്റോ കേന്ദ്രീകരിച്ച്‌ ആരംഭിച്ച റൈഡ്‌ ഷെയറിംഗ്‌ കമ്പനിയാണ്‌ ഹോവര്‍. രാജ്യത്തെ ഊബര്‍ പോലുള്ള റൈഡര്‍ ഷെയറിംഗ്‌ കമ്പനികള്‍ക്കൊപ്പം മത്സരിച്ചാണ്‌ ഹോവര്‍ മുന്നേറുന്നത്‌. ഹാരിസണ്‍ അമിത്‌ എന്ന ചെറുപ്പക്കാരനാണ്‌ ചെറിയ സ്റ്റാര്‍ട്ടപ്പിനെ നയിക്കുന്നത്‌.

ഡ്രൈവര്‍മാര്‍ക്ക്‌ മികച്ച ശമ്പളം വാഗ്‌ദാനം ചെയ്‌താണ്‌ ഹോവര്‍ ആകര്‍ഷിക്കുന്നത്‌. രാജ്യത്തെ 10 മില്യണോളം വരുന്ന ഡ്രൈവര്‍മാരെ സഹായിക്കുക എന്നതാണ്‌ കമ്പനിയുടെ കാഴ്‌ചപ്പാട്‌. ഒരു വര്‍ഷത്തിനകം കമ്പനിയെ ദേശീയ ബ്രാന്‍ഡാക്കി മാറ്റി അതിനപ്പുറത്തേക്ക്‌ വളരുക എന്നതാണ്‌ അമിതിന്റെ ലക്ഷ്യം. ഹോവറിന്റെ ടാഗ്‌ലൈന്‍ '100 per cent fare is 100 per cent fair' എന്നതാണ്‌. ഇതിനര്‍ത്ഥം ഡ്രൈവര്‍മാര്‍ക്ക്‌ 100 ശതമാനം നിരക്ക്‌ വേതനമായി ലഭിക്കുന്നുവെന്നാണ്‌. ഹോവര്‍ ഡ്രൈവര്‍മാരെ ആകര്‍ഷിക്കുമെന്ന്‌ അമിത്‌ പറയുന്നു. കാരണം ഊബര്‍, ലിഫ്‌റ്റ്‌ , എന്നിവ പോലെ ലാഭമുണ്ടാക്കാന്‍ ഓരോ യാത്രയിലും മൊത്തം നിരക്കിന്റെ ഒരു ശതമാനം എടുക്കുന്നതിന്‌ പകരം, സര്‍വീസിനായി പ്രവര്‍ത്തിക്കാന്‍ ഹോവര്‍ പ്രതിമാസം 20 ഡോളര്‍ അംഗത്വ ഫീസ്‌ ഈടാക്കും.

ഈ നിരക്ക്‌ പ്രാഥമിക നിരക്കാണ്‌. ബിസിനസ്‌ വളരുമ്പോള്‍ ഉയരുമെന്ന്‌ അമിത്‌ പറയുന്നു. എന്നാല്‍ നിശ്ചിത ചെലവ്‌ അര്‍ത്ഥമാക്കുന്നത്‌ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജോലി ചെയ്യുന്നതിന്‌ കൂടുതല്‍ പണം നല്‍കുന്നില്ലെന്നാണ്‌.